ആനയ്ക്ക് ഇതുണ്ടെങ്കിലെ അഴകുള്ളു…!!!! No ratings yet.

തൃഷൂര് പൂരമടക്കം ആഘോഷങ്ങളില് ആനകളൈ വെറുതെ എഴുന്നള്ളിച്ചാല്‍ വലിയ മികവൊന്നുംകാണില്ല അതിന് വിലയ ആടയാഭരണങ്ങളൊന്നുമില്ലെങ്കിലും കുറഞ്ഞത് ഒരു നെറ്റിപ്പട്ടം കൂടിയേ തീരു

ഒരു കൂട്ടം വിദഗ്ദ്ധകലാകാരന്മാര്‍ ആനയുടെ മസ്തകത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്തെടുക്കുന്ന ആഭരണമാണ് ‘നെറ്റിപ്പട്ടം’. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റെങ്ങും ആനകളെ ഇത്ര മനോഹരമായി അണിയിച്ചൊരുക്കാറില്ല.

ആനയുടെ നെറ്റിയിലാണ് ഇത് അണിയിക്കുന്നത്.ചുരല്‍പ്പുലി, നാഗപടം വണ്ടോട് തുടങ്ങിയ വിവിധയിനം നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.
ക്ഷേത്രങ്ങളില്‍ തലൈകെട്ട് എന്നാണ് നെറ്റിപ്പട്ടം അറിയപ്പെടുന്നത്.സ്വര്‍ണം ചെമ്പ് ഉപയോഗിച്ചുള്ള നെറ്റിപ്പട്ടങ്ങളുണ്ട്.തൃപ്പുണ്ണിത്തുറ ക്ഷേത്രത്തില്‍ തനി തങ്കത്തിലെ നെറ്റിപ്പട്ടമാണുള്ളതത്രെ.

Please rate this