മഞ്ഞും മഴയും സംഗമിക്കുന്നത് കാണാന്‍…..!!! 4.67/5 (3)

പത്തനംതിട്ടയ്ക്ക് അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന വനമേഖല.മഴയും മഞ്ഞും സംഗമിക്കുന്ന ഗവി.
പെരിയാര്‍ കടുവസങ്കേതം സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുള്ള പ്രദേശമാണ് ഗവി.സമുദ്രനിരപ്പില്‍ നിന്ന് 3400 അടി ഉയരത്തിലാണ് ഈ പ്രദേശം.വേനലിലും തണുപ്പേകുന്ന പുല്‍മേടുകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.പക്ഷിനിരീക്ഷകരുടെ പ്രിയ ഇടമായ ഇവിടെ മലമുഴക്കി വേഴാമ്പല്‍,മരംകൊത്തി തുടങ്ങി മുന്നൂറിലേറെ പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.ഒപ്പം കടുവ,ആന,പുലി,കരടി തുടങ്ങിയ മൃഗങ്ങളൊക്കെ ഇവിടെയുണ്ട്. വനം വികസന കോര്‍പ്പറേഷന്‍ ചില സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ നിന്നും 28കി.മി അകലെയാണ് ഗവി.തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് നിന്നും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.താപനില പൊതുവെ 28 ഡിഗ്രിയില്‍ കൂടാറില്ല.സഫാരി(വന്യമൃഗനിരീക്ഷണം), പക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്റെ പ്രദേശത്തായി ഔട്ട് ഡോര്‍ കാമ്പിംഗ്, കാടുവഴിയിലൂടെ രാത്രി സഫാരി, ഗവി, കൊച്ചുപമ്പ കായലിലൂടെയുള്ള ബോട്ടിംഗ്, ശബരിമല ക്ഷേത്രം കാണാനായുള്ള മലയിലേക്കുള്ള കയറ്റം തുടങ്ങിയ സൗകര്യങ്ങളാണ് ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഗവിയില്‍ ഒരുക്കിയിട്ടുള്ളത്.ശരാശരി 700 പേര്‍ ഗവി യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നുണ്ട്. വനം വകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഗവിയിലേക്കു പ്രവേശനം അനുവദിക്കില്ല. ഗവിയിലേക്ക് ഒരു ദിവസം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക

Please rate this