എത്രയാണ് ഇന്ത്യയിലെ ട്രെയിനുകളുടെ ഏറ്റവും കൂടിയ വേഗത. ഏതു ട്രെയിനാണ് നിലവില്‍ വേഗ രാജാവ്.ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. ഈ റെയില്‍വേ ശൃംഖലയില്‍ ദിവസേന 2.3 കോടി ആളുകളാണ് യാത്ര ചെയ്യുന്നത്.എങ്കിലും മണിക്കൂറില്‍ 200 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള ഹൈസ്പീഡ് റെയില്‍ ഗണത്തില്‍ ഒരു ലൈന്‍ പോലും ഇന്ത്യന്‍ റെയില്‍വേക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ ഡല്‍ഹിക്കും ആഗ്രയ്ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഗാട്ടിമാന്‍ എക്സ്പ്രസ് ആണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍. 200 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ ഈ ട്രെയിന്‍ 105 മിനുട്ടുകളാണ് എടുക്കുന്നത്.മണിക്കൂറില്‍ 54 കിലോമീറ്റര്‍ ആണ് സാധാരണ ട്രെയിനുകളുടെ ശരാശരി വേഗത.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെ ചലിപ്പിക്കുന്ന റെയിൽ എഞ്ചിനാണ് WAP-5 .ഇപ്പോഴത്തെ വേഗതയേറിയ ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രെസ്സിനെയും ,അതിനു മുൻപത്തെ വേഗ രാജാവായിരുന്ന ഭോപ്പാൽ ശതാബ്ദിയെയും ചലിപ്പിച്ചിരുന്നത് WAP-5 ആണ്.
6000 ഹോഴ്സ് പവർ ആണ് WAP-5 ഇന്റെ ശക്തി . സാധാരണഗതിയിൽ WAP-5 നു ആർജിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആണ് .പരിഷ്കരിച്ച WAP-5 പതിപ്പുകൾക്ക് മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ആർജ്ജിക്കാൻ ആകും . നൂറ്റി നാല്പതിലധികം WAP-5 എഞ്ചിനുകൾ ഇപ്പോൾ ഇന്ത്യൻ റയിൽവേയിൽ സേവനം അനുഷ്ഠിക്കുന്നു .
WAG-9 ആണ് ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ഗുഡ്സ് ട്രെയിൻ എഞ്ചിൻ .WAG-9 ഇന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ ആണ് .6200 ഹോഴ്സ് പവർ ആണ് WAG-9 ഇന്റെ കരുത്ത് .WAG-9 ഇന്റെ വിഭാഗത്തിൽപെട്ട ആയിരത്തിലധികം എഞ്ചിനുകൾ ഇന്ത്യൻ റയിൽവേയിൽ ഉണ്ട് . ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ നല്ലൊരു ശതമാ നവും വഹിക്കുന്നത്. ആറായിരം ടൺ ഭാരം സമതല റെയിൽ ട്രാക്കിലൂടെ നൂറുകിലോമീറ്റർ വേഗതയിൽ വലിക്കാനുള്ള കഴിവ് WAG-9 നുണ്ട്.
ട്രെയിന്‍ വേഗതയില്‍ വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണ് ജപ്പാന്റെ സഹായത്തോടെ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലേക്കും വരാന്‍ പോകുകയാണ്.മണിക്കൂറില്‍ 320-350 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗത.