മരണത്തിന്റെ സംഗീതം….!!! No ratings yet.

മരണത്തിന്റെ സംഗീതം എന് പേരില്‍ ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ഗാനം-ഗ്ലൂമി സണ്‍ഡേ.
നിരവധി ആളുകളുടെ ജീവനെടുത്തെന്ന കാരണം തന്നെയാണ് ഗ്ലൂമി സണ്‍ഡേയെ അപകടകാരിയാക്കുന്നത്.ലോക മഹായുദ്ധത്തില്‍ ആകെ നാമാവശേഷമായ രാജ്യത്ത് അവശേഷിച്ചത് ദാരിദ്യവും തൊഴിലില്ലായ്മയും മാത്രം.1933ല്‍ ആണ് പിയാനോയിസ്റ്റായ റെസ്സോ സെറസ് തന്റെ പിയാനോയില്‍ ആദ്യമായി ഗ്ലൂമി സണ്‍ഡേ വായിക്കുന്നത്.ബുഡാപെസ്റ്റില്‍ ഏറെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കിയ സെറസിനെ ജീവനേക്കാള്‍ ഏറെ പ്രണയിച്ചിരുന്ന കാമുകി ഉപേക്ഷിച്ചതിന്റെ നിരാശയില്‍ ചിട്ടപ്പെടുത്തിയ ഗ്ലൂമി സണ്‍ഡേ നഷ്ടപ്രണയത്തെ കുറിച്ചാണ് പറയുന്നത്.ട്യൂണിനനുസരിച്ച് സെറസിന്റെ സുഹൃത്ത് കവിയായ ലാസ്ലോ ജാവര്‍ പിന്നീടാണ് വരികളെഴുതുന്നത്.1933ല്‍ തന്നെ ഷീറ്റ് മ്യൂസിക് ഗാനം പ്രസിദ്ധീകരിച്ചു.
ഗ്ലൂമി സണ്‍ഡേ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ സെറസിന്റെ നഷ്ടപ്രണയത്തിലെ നായിക ആത്മഹത്യ ചെയ്തു.അവരുടെ ആത്മഹത്യ കുറിപ്പില്‍ ഗ്ലൂമി സണ്‍ഡേക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് ചിലര്‍ കേട്ടുകൊണ്ടിരുന്നത് ഈ ഗാനമെന്നതിന് തെളിവുകള്‍ ലഭിച്ചു.ഏകാന്തതയില്‍ തളയ്ക്കപ്പെട്ടവരും വിഷാദരോഗികളും ഗ്ലൂമി സണ്‍ഡേ കേട്ട് ആത്മഹത്യയില്‍ അഭയം തേടി
ഹംഗേറിയന്‍ സൂയിസൈഡ് സോംഗ് എന്ന പേരില്‍ ലോകശ്രദ്ധ ആകര്‍ഷിച്ചെങ്കിലും ജനപ്രീതിക്കൊപ്പം നൂറ്കണക്കിന് ആത്മഹത്യകളും ഗാനത്തെ വേട്ടയാടി.പലരും ഗാനത്തെ ഏറ്റെടുത്ത് തങ്ങളുടേതായ രീതിയില്‍ അവതരിപ്പിക്കാന് തുടങ്ങി.ഒടുവില്‍ ഹംഗറിയില്‍ പൊതുവേദികളില്‍ ഗ്ലൂമി സണ്‍ഡേ ആലപിക്കുന്നത് നിരോധിച്ചു.ഒടുവില്‍ 1968ല്‍ മരണം സെറസിനെയും കൊണ്ടുപോയി.ബുഡാപെസ്റ്റില്‍ തന്റെ അപ്പാര്‍ട്മെന്റിലെ ജനാലവഴി ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സെറസ് പരാജയപ്പെട്ടു.പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തൂങ്ങി മരിക്കുകയായിരുന്നു.’ ഈ പാട്ട് എനിക്ക് പേടിപ്പെടുത്തുന്ന പ്രശസ്തി നല്‍കി അതെന്നെ വേദനിപ്പെടുത്തിക്കൊണ്ടെയിരിക്കുന്നു.ലോകത്തിനോടു മുഴുവന്‍ കുറ്റം ചെയ്തവനെപോലെ ഞാന്‍ മാപ്പിരക്കുന്നു’-സെറസ്

Please rate this