റിയലിസ്റ്റിക്കാണ്….ഹോളിവുഡിന്റെ സ്വന്തം ടോം ഹാങ്ക്‌സ് No ratings yet.


ഹോളിവുഡിന് പകരം വെയ്ക്കാനില്ല നടനാണ് ടോം ഹാങ്ക്‌സ്.നാടകവേദികളില്‍ നിന്ന് സിനിമയിലേക്കെത്തിയ പ്രതിഭ.ആശുപത്രി ജോലിക്കാരിയായ ജാനറ്റ് മര്‍ലിന്‍ ഫ്രാഗറിന്റെയും മെഫോര്‍ഡ് ഹാങ്ക്സിന്റെയും മകനായി 1956 ജൂലൈ 9ന് കാലിഫോര്‍ണിയയിലാണ് തോമസ് ജെഫ്രി ഹാങ്ക്സിന്റെ ജനനം.
നടന്‍,സംവിധായകന്‍ തിരക്കഥാകൃത്ത് നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഹാങ്ക്‌സ്
1979ല്‍ ന്യൂയോര്‍ക്കിലെത്തിയതോടെ സിനിമ എന്ന വിസ്മയ ലോകത്തേക്കടുത്തു.1980ല്‍ പുറത്തിറങ്ങിയ ഹൊറര്‍ He Knows You’re Aloneല്‍ വേഷമിട്ടു.തുടര്‍ന്ന് ഡ്രാഗ്‌നെറ്റ് എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് കടന്ന അദ്ദേഹം 1987 മുതല്‍ ഹോളിവുഡിന് വേണ്ടപ്പെട്ടവനായി മാറി.ഫിലാഡല്‍ഫിയ എന്ന ചിത്രത്തിലെ സ്വവര്‍ഗ്ഗാനുരാഗിയായ എയ്ഡ്സ് രോഗിയെ അവതരിപ്പിക്കാന്‍ 35 പൗണ്ട് ഭാരം കുറച്ചത് കാണികളെ അത്ഭുതപ്പെടുത്തി.ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡ് സ്വന്തം പേരിലാക്കി.1995ല്‍ ഫോറസ്റ്റ് ഗമ്പ് എന്ന ചിത്രത്തിലൂടെ വീണ്ടും ഓസ്‌കാര്‍ ഹാങ്ക്സിന്.2000ല്‍ പുറത്തിറങ്ങിയ കാസ്റ്റ് എവേയ്ക്ക് വേണ്ടി ശരീരം ഭാരം കുറച്ച് ഏകാകിയായ കഥാപാത്രമായി മാറി ഹാങ്ക്സ്.ദി ടെര്‍മിനല്‍ എന്ന ചിത്രത്തില്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ അഭയാര്‍ത്ഥിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.കാസ്റ്റ് എവേ,ഫോറസ്റ്റ് ഗമ്പ്,സേവിംഗ് പ്രൈവറ്റ് റയാന്‍,ദി ടെര്‍മിനല്‍,ഫിലാഡല്‍ഫിയ,ക്യാപ്ടന്‍ ഫിലിപ്സ്,എയ്ഞ്ചെല്‍സ് ആന്റ് ഡിമോണ്‍സ്,അപ്പോളോ 13 തുടങ്ങി മികച്ച സിനിമകളുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ട് ഹാങ്ക്‌സിന്റെ പേരില്‍

Please rate this