ഗണപതിയെ സ്ത്രീയായി കാണാന്‍ ഇവിടേയ്ക്ക് പോകാം..??? No ratings yet.

വിഘ്‌നങ്ങളകറ്റാന്‍ ഗണപതിയ്‌ക്കൊരു തേങ്ങയടിച്ച് യാത്ര തുടങ്ങാം..പക്ഷെ വിനായകനെ സ്ത്രീയാക്കിയാണ് ആരാധന.വിചിത്രമണേലും ഭക്തര്‍ക്കും ഭക്തിക്കും ഒരു പഞ്ഞവുമില്ല ഈ വിനായകി ക്ഷേത്രത്തില്‍
മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാല് കൈകളുമുള്ള ഗണപതിയുടെ രൂപം കാണാത്തവരുണ്ടാകില്ല.ഗണപതിയെ സ്ത്രീയായി ആരാധിക്കുന്നൊരു ക്ഷേത്രമുണ്ട്. വിനായകി ഗജാനനി എന്ന പേരില്‍ ഒരു പ്രതിഷ്ഠയാണിവിടെ.ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പോലും പരിമിതമായി അടയാളപ്പെടുത്തിയിരിക്കുന്ന ദൈവമാണ് വിനായകി.ആ രൂപത്തെ ആരാധിക്കുന്നത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലാണ്. കന്യാകുമാരിയിലെ സ്താനുമലയന് ക്ഷേത്രം.മലയാളികള്‍ക്ക് ശുചീന്ദ്രപുരം ക്ഷേത്രമെന്ന് പറഞ്ഞാല് ഒരു പക്ഷെ അറിയും

Please rate this