മൊമൊ സൂക്ഷിക്കേണ്ടത് ഇതൊക്കെ… 5/5 (1)

സ്ലെന്‍ഡര്‍മാന്‍ വന്നു പോയി പിന്നെ ഒരു തിമിംഗലം വന്ന് ജീവനെടുക്കുമെന്ന പേടി ഒരല്‍പ്പം മാറിവരുന്നയുള്ളു.ഇപ്പോഴിതാ അതും കഴിഞ്ഞ് അപകടകാരിയായ അടുത്താളെത്തി മൊമൊ.

വാട്‌സ് ആപ്പിലൂടെ സോഷ്യല്‍മീഡിയിലാകെ ഭീതിയുടെ നിഴലുവിരിച്ച് മൊമൊ പ്രചരിക്കുന്നു.മൊമൊ സന്ദേശങ്ങള്‍ നിരവധി ഒഴുകിയെത്തുന്നു.

ചലഞ്ചേറ്റെടുക്കുന്ന കുട്ടികളോട് മൊമൊയുടെ കല്‍പ്പനകള്‍ തുടങ്ങും.നിങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞു തരാം എന്ന ഒറ്റമെസേജിലൂടെ കളി ആരംഭിക്കുന്നു.നമ്മുടെ ബ്ലൂവെയ്ല്‍ പോലെ.ഇടയ്ക്ക് പിന്മാറാന്‍ നോക്കിയാല്‍ വൈലന്‍സ് നിറഞ്ഞ ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തും).മൊമൊയുടെ സംസാര രീതിയും രൂപവും കുട്ടികളില്‍ പേടിയുണ്ടാക്കും രാത്രിയില്‍ ഉറക്കത്തില്‍പോടും അവരെ വേട്ടയാടും.പിന്നീടെ ഗത്യന്തരമില്ലാതെ മൊമൊ പറയുന്ന പോലെ ശരീരം സ്വയം മുറിവേല്‍പ്പിക്കുകയും മരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്നുവെന്നാണ് വിദഗ്ധരുടെ പക്ഷം

Please rate this