തഗ്ഗാഡോ…ഇന്ത്യയ്ക്കാരുടെ തഗ്ഗ്….!!!! 5/5 (1)

‘തഗ്ഗ് ലൈഫ്’ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന പുത്തന്‍ വീഡിയോകളില്‍ ആവര്‍ത്തിക്കുന്ന വാക്കാണിത്..ബിക്ക് സൈക്ക്,റ്റുപാക് ഷാക്കൂര്‍,മക്കാഡോഷിസ് തുടങ്ങി നിരവധി പ്രശസ്തരുടെ അമേരിക്കന്‍ ബാന്‍ഡ്..1993 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഈ മ്യൂസിക്കല്‍ ബാന്‍ഡിന്റെ 1994ല്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബത്തിന്റെ പേരാണ് തഗ്ഗ്ലൈഫ്.പക്ഷെ ഹിപ്‌ഹോപ് സംഗീതത്തിലേക്കെത്തുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉടലെടുത്ത വാക്കാണ് തഗ്ഗ്.

തഗ്ഗ് ലൈഫ് എന്ന വാക്കിന് ക്രിമിനല്‍ ജീവിതം എന്നൊര്‍ത്ഥമുണ്ട്.വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യക്കാര്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് നല്‍കിയ സംഭാവനയാണ് തഗ്ഗ്.20 ലക്ഷത്തോളം പേരെ കൊന്നുതള്ളിയ ലോകം കണ്ട ഏറ്റവൂം പ്രബലമായ കൊള്ളസംഘം.8 നൂറ്റാണ്ടത്തെ പഴക്കമാണ് ചരിത്രത്തില്‍ തഗ്ഗെന്ന ക്രിമിനല്‍ സംഘത്തിന് കല്‍പ്പിക്കുന്നത്.ഉത്തരേന്ത്യന്‍ വാക്കായ തഗ്ലാനയില്‍ നിന്നാണ് തഗ്ഗ് എന്ന വാക്കുണ്ടാകുന്നത്.1356ല്‍ സിയാവുദ്ദീന്‍ ബറാനി എന്ന ചിന്തകന്റെ താരിക്വ് ഇ-ഫിറോസ് എന്ന ഗ്രന്ഥത്തിലാണ് കൊള്ളസംഘമായ തഗ്ഗിനെ കുറിച്ച് ആദ്യം രേഖപ്പെടുത്തുന്നത്.മുസ്ലീം സഞ്ചാര ഗോത്രങ്ങളില്‍ നിന്നാണ് ഈ കൊള്ളസംഘത്തിന്റെ തുടക്കം കാലക്രമേണ ഹിന്ദുക്കളും ഒപ്പം ചേര്‍ന്നു അവര്‍ക്ക് പ്രത്യേക ആചാരങ്ങളും കുലദൈവങ്ങളും ഉണ്ടായി.

കുലദൈവത്തെ പ്രീതിപ്പെടുത്താന്‍ കൊള്ളയും അരുംകൊലകള്‍ തന്നെ വഴിയായി ഇവര്‍ തെരഞ്ഞെടുത്തു.ഒന്നിച്ച് കൊള്ളയ്ക്കിറങ്ങുന്ന പരിപാടി തഗ്സിനുണ്ടായിരുന്നില്ല.വിവിധ ഗ്രൂപ്പുകളായി സഞ്ചരിച്ചുകൊണ്ടെയിരിക്കും.ഓരോ സംഘങ്ങള്‍ക്കും നേതാക്കളും ഗുരുക്കന്മാരും ഉണ്ടാകും.പുതിയ തലമുറയെ പരിശീലിപ്പിച്ച് പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തഗ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1822വരെ തഗ്‌സിനെ കുറിച്ച് പഠനം നടത്തിയ ബ്രട്ടീഷുകാരനായ വില്യം ഹെന്റി സ്ലീമാനിലൂടെയാണ് ഈ കൊള്ളസംഘത്തെ കുറിച്ച് കൂടുതല്‍ വ്യക്തമാകുന്നത്.സ്ലീമാന്റെ കണ്ടെത്തലുകളില്‍ തഗ്ഗ്സ് ഉത്തരേന്ത്യയിലെ പ്രത്യേകയിടങ്ങളില്‍ മാത്രം വിഹരിച്ചിരുന്നൊരു സംഘമല്ല മറിച്ച് ഇന്ത്യയിലൊട്ടാകെ പടര്‍ന്ന് പന്തലിച്ച കൊള്ളക്കാരുടെ സാമ്രാജ്യമായിരുന്നു

ആശയവിനിമയത്തിന് രാമോസി എന്നൊരു പ്രത്യേക ഭാഷയാണ് ഈ കൊള്ളക്കാര്‍ ഉപയോഗിച്ചിരുന്നത്.രാജ്യത്തുടനീളം വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സഞ്ചാരികളെ ലക്ഷ്യംവെച്ച് തന്നെയായിരുന്നു ഈ കൊള്ളക്കാരുടെ ലക്ഷ്യം.തീര്‍ത്ഥാടകരും സൈനികരും വ്യാപാരികളുമാണ് തഗ് ആക്രമണങ്ങളില്‍ കൂടുതല്‍ അകപ്പെട്ടിരുന്നത്.1833ല്‍ തഗ്സുകളെ പിടിക്കാനായി സ്ലീമാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങി.ഈ നടപടിയില്‍ ഏകദേശം 3000 തഗ് കൊള്ളക്കാര്‍ പിടിക്കപ്പെട്ടു.നിരവധി പേരെ വധിച്ചു.കൂട്ടത്തില്‍ ബാക്കിവരുന്നവരെ ഒരു പ്രദേശത്തേക്ക് മാറ്റി സ്ലീമാനാബാദ് എന്നാണാസ്ഥലം അറിയപ്പെടുന്നത്.പൂര്‍ണമായി തഗ്സിനെ നീക്കം ചെയ്തെന്ന് ബ്രട്ടീഷുകാര്‍ അവകാശപ്പെട്ടെങ്കിലും പിന്നീട് ഉദയം ചെയ്ത് ചൗഹാന്‍,പഞ്ചാബീ മാഫിയ തുടങ്ങിയ കൊള്ളസംഘങ്ങളുടെ വേരുകള്‍ തഗ്സില്‍ നിന്നാണെന്ന് വാദിക്കുന്നവരും കുറവല്ല.

Please rate this