അപേർചർ… 4.15/5 (13)

ലെന്‍സിനു തൊട്ടു പുറകില്‍ ആണ് അപ്പെര്‍ച്ചര്‍ ഇരിക്കുന്നത്. ക്യാമറ നമ്മുടെ മുഖത്തേക്ക് പിടിച്ചു തനിയെ ക്ലിക്ക് ചെയ്തു നോക്കുക. അപ്പോള്‍ കുറെ ലോഹ പാളികള്‍ അകന്നുപോയി ഒരു സുഷിരം തുറന്നു വരുന്നത് കാണാം. ആ സുഷിരമാണ് അപ്പേര്‍ച്ചര്‍. ഇത് നമ്മുടെ കണ്ണിലെ Pupil പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ക്യാമറയ്ക്കുള്ളിലേക്ക് പ്രതിഫലിച്ചെത്തുന്ന പ്രകാശം എത്രത്തോളം വേണമെന്നത് നിയന്ത്രിക്കുന്നത് അപേര്‍ച്ചര്‍ വഴിയാണ്.

Please rate this