മറന്നോ ചാരായത്തെ….!!! No ratings yet.

മദ്യം എന്ന പേര് കേള്‍ക്കുമ്പോഴേ വൈന്‍,വിസ്‌കി,ബ്രാന്‍ഡി തുടങ്ങിയവയ്ക്ക് പിന്നാലെ ഒാടുന്ന കേരളീയര്‍ക്ക് പണ്ട് ഏറെ പരിചിതമായ ഒരു മദ്യം ഉണ്ടായിരുന്നു.ചാരായം.കള്ളും ചാരായവും പുരാണകാലം തൊട്ടെ രേഖപ്പെടുത്തിയിട്ടുള്ള പാനീയങ്ങളാണ്.18 നൂറ്റാണ്ടില്‍ വാളും തോക്കും പണയം വെച്ച് കള്ളുുടിക്കുന്നവരെ പറ്റി കുഞ്ചന്‍ നമ്പ്യാര് പാടിയിട്ടുണ്ട്.തലച്ചോറിനെ ഉന്മാദാവസ്ഥയിലെത്തിക്കാന്‍ സൈക്കോ ആക്ടീവ് പദാര്‍ത്ഥമായ ആല്‍ക്കഹോളിനാകും.ഇത് ചേര്‍ന്ന പാനീയങ്ങളെ മദ്യം എന്ന ഒറ്റ ഗ്രൂപ്പില്‍പ്പെടുത്താം.പന, തെങ്ങ് തുടങ്ങിയവയുടെ പൂങ്കുല വെട്ടി അതിലെ നീര് പുളിപ്പിച്ചുണ്ടാക്കുന്ന മദ്യമാണ് കള്ള്.ഏഷ്യ,ആഫ്രിക്ക എന്നീ പ്രദേശങ്ങളാണ് കള്ളിന് പേര് കേട്ടയിടം.പാം വൈന്‍,പാംടോഡി എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്.പൂങ്കുലകള്‍ വെട്ടി അവിടെ പാത്രം ഉറപ്പിച്ച് അതിലൂടെ ഊറി വരുന്ന ദ്രാവകം ശേഖരിക്കുന്നു ഇതാണ് മധുരക്കള്ള്.അന്തിക്കള്ളെന്നും അറിയപ്പെടുന്നു.ഈ കള്ളിലുള്ള ഈസ്റ്റ് കാരണം അത് പുളിക്കും.ഒരു ദിവസം കഴിഞ്ഞാല്‍ ഇത് വീര്യമേറിയ മൂത്ത കള്ളാകും.കള്ള് വീണ്ടും പുളിപ്പിച്ചാല്‍ അത് വിനാഗിരിയും വാറ്റിയാല്‍ ചാരായവുമുണ്ടാകും.കള്ളിനെ വാറ്റിയല്ലാതെ പഴങ്ങളും ശര്‍ക്കരയും ചേര്‍ത്ത് പുളിപ്പിച്ചും പണ്ട് ചാരായം നിര്‍മ്മിച്ചിരുന്നു.ഗോവയില്‍ കശുമാങ്ങയില്‍ നിന്ന് വാറ്റിയുണ്ടാക്കുന്ന ഫെനി പേരുകേട്ടതാണ്.ഈഥൈല്‍ ആല്‍ക്കഹോള്‍ ഡൈല്യൂട്ടാക്കിയാണ് വ്യാവസായിക രീതിയില്‍ ചാരായം നിര്‍മ്മിക്കുന്നത്.ബ്രസീലില്‍ മധുരക്കിഴങ്ങില്‍ നിന്ന് ചാരായം വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നു.അതുപയോഗിച്ച് വിമാനങ്ങള്‍ വരെ അവര്‍ പ്രവര്‍ത്തിപ്പിക്കുന്നുതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.സാരക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ചാരായം എന്ന വാക്കുണ്ടാകുന്നത്.കന്നഡയില്‍ സാരായ എന്നും തമിഴില്‍ ചാരായവും അറബിയില്‍ ശരാബ് എന്നും പറയുന്നു.കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ചാരായത്തിന് എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന 1996 ഏപ്രില്‍ 1ന് നിരോധനമേര്‍പ്പെടുത്തി.നിയമപരമായി വിലക്കുണ്ടേലു കേരളത്തിലുടനീളം വ്യാജചാരായം വാറ്റ് നടക്കുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുള്‍ സൂചിപ്പിക്കുന്നത്.

Please rate this