പട്ടം പറത്തല്‍ ഇന്ത്യയില്‍ മരണ പറത്തല്‍ ആകുന്നു No ratings yet.

ന്യൂഡല്‍ഹിയിലെ പശ്ചിമവിഹാറില്‍ ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി 28 കാരന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞദിവസം.ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് നൂല്‍ കഴുത്തിനു ചുറ്റും കുടുങ്ങിയത്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട തഴെവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.ശ്വാസനാളി മുറിഞ്ഞുപോയതാണ് മരണത്തിലേക്ക് നയിച്ചത്.സംഭവത്തില്‍ പൊലീസ് ഐപിസി 304-ാം വകുപ്പ് അനുസരിച്ച കേസെടുത്തു.അടുത്തകാലത്തായി പട്ടത്തിന്റെ നൂല് കുടുങ്ങി 15 ഓളം അപടകങ്ങള്‍ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Please rate this