വൈരൂപ്യത്തിന് ലോകം വിലയിട്ടപ്പോള്‍….!!! 5/5 (1)

ശാരീരിക വൈകല്യത്തെ പരിണമമെന്ന വാക്കില്‍ ഒതുങ്ങിയപ്പോള്‍ 19-ാം നൂറ്റാണ്ടിലേറെ ശ്രദ്ധിക്കപ്പെട്ട മെക്‌സിക്കന്‍ യുവതി ജൂലിയ പാസ്ട്രാന.വൈരൂപ്യ റാണിയെന്ന ലേബലില്‍ പ്രദര്‍ശന വസ്തുവായി മാറിയ ജൂലിയ.ലോകത്തിന് മുന്നില്‍ ഭൂമിയില്‍ പിറന്നതില്‍ ഏറ്റവും വിരൂപിയെന്ന പേരോടെ ജീവിക്കേണ്ടി വന്ന ജൂലിയാനയുടെ ഓര്‍മകള്‍ക്ക് 158 വയസ്.മെക്ക്‌സിക്കോയിലെ സിനലൊവ സ്റ്റേറ്റിലെ സിയേറയില്‍ 1834ല്‍ ആണ് ജൂലിയയുടെ ജനനം.ശരീരമാസകലം മൂടിയ നിലയില്‍ കറുത്ത രോമങ്ങള്‍ ചെവികള്‍ക്കും മൂക്കിനും സാധാരണയെക്കാള്‍ വലിപ്പ കൂടുതല്‍ തടിച്ചുവീര്‍ത്ത മോണ.വൈദ്യ ശാസ്ത്രം ഹൈപ്പര്‍ ട്രിക്കോസിസ് ടെര്‍മിനാലിസ് അഥവ ജിന്‍ജിവല്‍ ഹൈപ്പര്‍ പ്ലാസിയ എന്ന് പേരിട്ടുവിളിച്ച രോഗം നല്‍കിയ സമ്മാനമാണ് ജൂലിയയ്ക്ക് വൈരൂപ്യം.കരടി,കുരങ്ങത്തി തുടങ്ങിയ വിളിപ്പേരുകളോടെ അവള്‍ വളര്‍ന്നു.അക്കാലത്തെ വൈദ്യശാസ്ത്ര ഗവേഷകര്‍ ഇവളെ മനുഷ്യ വര്‍ഗ്ഗത്തില്‍ കൂട്ടിയതുമില്ല.കുരങ്ങിന്റെ മകളെന്നും പരിണാമത്തിലൂടെ സഞ്ചരിക്കുന്ന വേറൊരു വര്‍ഗ്ഗെമെന്നും ജൂലിയാന വിശേഷിപ്പിക്കപ്പെട്ടു.
1854ല്‍ തന്റെ ഇരുപതാം വയസില്‍ ലോക പ്രദര്‍ശനങ്ങള്‍ നടത്തുന്ന അമേരിക്കക്കാരന്‍ തിയോഡര്‍ ലെന്റ് അവളെ അമ്മയില്‍ നിന്ന് വാങ്ങി.ലെന്റില്‍ നിന്ന് നൃത്തവും സംഗീതം പഠിച്ച ജൂലിയയെ രോമാവൃതയായ സ്ത്രീയെന്ന ലേബലില്‍ ലെന്റ് അമേരിക്കയിലും യൂറോപ്പിലുമാകെ പ്രദര്‍ശിപ്പിച്ചു. വേദികളില്‍ ജൂലിയയെ കാണാന്‍ ആയിരങ്ങള്‍ ആവേശത്തോടെ തടിച്ചു കൂടി.ഇതിനിടയില്‍ അവള്‍ 3 ഭാഷകര്‍ എഴുതാനും വായിക്കാനും പഠിച്ചു.കച്ചവട മൂല്യം മനസിലാക്കിയ ലെന്റ് ജൂലിയയെ വിവാഹം ചെയ്തു 1860ല്‍ ജൂലിയ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി അവളെ പോലെ വിരൂപിയായ കുഞ്ഞ് ജനിച്ച് 3 നാള്‍ മരിച്ചു.പിന്നാലെ രണ്ട് നാള്‍ക്കപ്പുറം ജൂലിയയും കണ്ണടച്ചു.മകന്റെയും ഭാര്യയുടെയും ശരീരങ്ങള്‍ സംസ്‌കരിക്കാതെ ലെന്റ് എംബാം ചെയ്ത് ചില്ലുപെട്ടിയിലാക്കി വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തി.ഈ യാത്രകള്‍ക്കിടെ ലെന്റ് മാരി ബാര്‍ടെല്‍ എന്ന യുവതിയെ കണ്ട്മുട്ടി ജൂലിയയുടെ അതേ വൈരൂപ്യങ്ങളള്‍ ആ പെണ്‍കുട്ടിക്കുമുണ്ടായിരുന്നു.ജൂലിയയുടെ ഇളയ സഹോദരി എന്ന വിശേഷണത്തോടെ മാരിയെ ലെന്റ് പ്രദര്‍ശിപ്പിച്ചു.1884ല്‍ ലെന്റ് മരിച്ചതോടെ ജൂലിയയുടെയും മകന്റെയും മൃതശരീരങ്ങള്‍ മാരി വിറ്റു.1921ല്‍ നോര്‍വെയിലെ ഫണ്‍ ഫെയറി മാനേജര്‍ ഹാക്കണ്‍ ലന്റ് ഈ ശരീരങ്ങള്‍ സ്വന്തമാക്കി 1970 വരെ പ്രദര്‍ശനം തുടര്‍ന്നു.1979ല്‍ ജൂലിയയുടെ ശരീരം മോഷ്ടിക്കപ്പെട്ടു.പിന്നീട് വീണ്ടെടുത്ത് ഓസ്ലോ ഫൊറന്‍സിക് ഇന്‍സറ്റിറ്റിയൂട്ടില്‍ സൂക്ഷിച്ചു.1990കള്‍ക്ക് ശേഷമാണ് ഇത് ജൂലിയയുടേതാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്.മൃതദേഹം മാന്യമായി സംസ്‌കരിക്കണമെന്ന ആവശ്യം മെക്‌സിക്കന്‍ ജനങ്ങളില്‍ നിന്നുയര്‍ന്നു.2005ല്‍ അതിനുവേണ്ട പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.സിനോവ ഗവര്‍ണര്‍ മരിയോ ലോപ്പസിന്റെ ഇടപെടലോടെ ഓസ്ലോ സര്‍വ്വകലാശാലയില്‍ നിന്ന് ജൂലിയയുടെ മൃതദേഹം വിട്ടുകിട്ടി.നാട്ടിലേക്ക് കൊണ്ടു പോകുംമുന്‍പ് 2013 ഫെബ്രുവരി 7ന് മെക്‌സിക്കന്‍ അംബാസിഡര്‍ ഔദ്യോഗിക ചടങ്ങിലൂടെ മൃതദേഹം ഏറ്റുവാങ്ങി.ശേഷം ജന്മഗ്രാമത്തില്‍ 2013 ഫെബ്രുവരി 13ന് ജൂലിയയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നു.

Please rate this